ചോര പടർന്ന കടലാസ്:- വി.ആർ. രാജമോഹൻ

Geetha Hiranyan
Madhyamam
Sunday supplement
ണ്മറഞ്ഞ സാഹിത്യകാരി ഗീതാ ഹിരണ്യനെക്കുറിച്ച് 2011 ജനുവരി 2ന് മാധ്യമം ദിനപ്പത്രത്തിൽ മാധ്യമം തൃശ്ശൂർ മുൻ ബ്യൂറോ ചീഫും പ്രമുഖ എഴുത്തുകാരനും വിശിഷ്യാ, എന്റെ ജ്യേഷ്ഠസഹോദര തുല്യനും കൂടിയായ വി.ആർ. രാജമോഹൻ എഴുതിയ ലേഖനം.

'ചോര പടർന്ന കടലാസ്.'

മലയാളക്കരയെ ഇനിയും വിട്ടൊഴിയാതെ നിൽക്കുന്ന ഗീതാ ഹിരണ്യൻ എന്ന ഈ നൈസർഗ്ഗീക എഴുത്തുകാരിയുടെ, അതുവരെ അധികമാരും വായിച്ചിരിക്കാൻ ഇടയില്ലാത്ത 'സുഖം' എന്ന കവിതയും രാജമോഹൻ സാർ തന്റെ ഈ ലേഖനത്തിലൂടെ മലയാളസാഹിത്യ ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയുണ്ടായി. ഏത് കാലഘട്ടത്തിലേയും സ്ത്രീകളുടെ യഥാർത്ഥ പ്രശ്നത്തെ, അതിന്റെ അന്തരാർത്ഥങ്ങളിലൂടെ പ്രതിഫലിപ്പിക്കുന്നതാണ്, ഏതാനും വരികളിലൂടെ ടീച്ചർ ലളിതമായി കോറിയിട്ട ഈ കവിത.        

Madhyamam Gulf edition
ലേഖനപ്പിറവി വിശേഷം:-
2002 ജനുവരി 2-നായിരുന്നു മലയാള സാഹിത്യത്തിന് വലിയൊരു നഷ്ടം സൃഷ്ടിച്ചുകൊണ്ട് ഗീതാ ഹിരണ്യൻ എന്ന ആ സാഹിത്യസുഗന്ധം നമ്മെ വിട്ട് പോയത്. തനിക്കായി ലഭിച്ച ചുരുക്കം സമയത്തിനിടെ ഒരു കഥാകാരിയായും കവയിത്രിയായും ലേഖികയായും ഒപ്പം, നല്ലൊരു അദ്ധ്യാപികയായും മലയാളികളുടെ ഹൃദയത്തിൽ ഇത്രയധികം ചേർന്ന് നിന്ന മറ്റൊരു സാഹിത്യക്കാരനോ സാഹിത്യക്കാരിയോ ഇവിടെ ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്.  തന്നിൽ നിന്നും അടർന്ന് വീണ ഓരോ വാക്കും വാക്യവും വികാരവും കൃത്യമായി ആത്മാവിഷ്ക്കാരം ചെയ്ത് ഈ മണ്ണിൽ ലിയിപ്പിച്ച് നിർത്താൻ അവർക്ക് കഴിഞ്ഞുവെന്നത് അക്ഷരാർത്ഥത്തിൽ മലയാളസാഹിത്യത്തിന് ലഭിച്ച വലിയൊരു നേട്ടം തന്നെയായിരുന്നു.   

എന്നാൽ, ഗീതാ ഹിരണ്യൻ എന്ന എഴുത്തുക്കാരിക്കും അപ്പുറം ഐശ്വര്യം, അറിവ്, ലാളിത്യം, വിനയം, ഉദാരത, സഹാനുഭൂതി തുടങ്ങിയ മുഴുവൻ സ്വാതിക ഗുണങ്ങളും ആവാഹിക്കപ്പെട്ട ഒരു നിസ്വാർത്ഥ ജന്മത്തെ തൊട്ടറിയുന്ന ഒരു പ്രതീതി രാജമോഹൻ സാറിന്റെ  ഈ ലേഖനം നമ്മൾക്ക് പ്രദാനം ചെയ്യുന്നു.  തൃശ്ശൂരിലെ അദ്ദേഹത്തിൻറെ ഹ്രസ്വമായ മാധ്യമ പ്രവർത്തനക്കാലയളവിൽ അദ്ദേഹം ഞങ്ങളുടെ ചെറിയ കലാ-സാഹിത്യ- സൗഹൃദ കൂട്ടായ്മയിൽ ഒരു നിറ സാന്നിദ്ധ്യമായിരുന്നു.

V.R. Rajamohan
ഞാനും അദ്ദേഹവും ചില വേളകളിൽ ഒരുമിച്ച് ഒരുപ്പാട് നേരം സംസാരിച്ചിരിക്കുമായിരുന്നു. കൂടുതലും തൃശ്ശൂരിലെ നാടക-ചലച്ചിത്രപ്രവർത്ത കരെക്കുറിച്ചോ സാഹിത്യകാരന്മാരെക്കുറിച്ചോ ഒക്കെയാകും ചർച്ച. അപ്പൊഴെപ്പോഴോ ഞങ്ങൾ ക്കിടയിൽ വന്ന ടീച്ചറെക്കുറിച്ചുള്ള ഒരു ചർച്ചയാണ് ഈ ലേഖനത്തിന് വഴിവെച്ചത്. സാറ് ടീച്ചറുടെ വലിയൊരു ആരാധകനാണെന്ന് ചർച്ചയുടെ തുടക്കത്തിലേ എനിക്ക് ബോദ്ധ്യം വന്നിരുന്നു. ടീച്ചറെക്കുറിച്ചുള്ള സാറിന്റെ വാചാലതയിൽ ചെറിയൊരു ഗ്യാപ്പ് കിട്ടിയപ്പോൾ ടീച്ചറെക്കുറിച്ച് എനിക്ക് ബോദ്ധ്യമുള്ള ഒരു കാര്യം, എന്റെ അനുഭവം ഞാൻ സാറിനോട് പറയുകയുണ്ടായി. സാറിനെ അക്കാര്യങ്ങൾ വല്ലാതെ സ്പർശിച്ചു. അങ്ങനെ, എന്നിൽക്കൂടെ അദ്ദേഹം തൊട്ടറിഞ്ഞു ആറ്റിക്കുറുക്കിയെഴുതിയ ഒരു അനുഭവക്കഥയാണ് ഈ ലേഖനം.                         - സതീഷ് കളത്തിൽ
(This article of Madhyamam daily (varandya madhyamam) about Geetha Hiranyan is a reminiscence of Sathish Kalathil who was the editor of  "Prathibhavam" news magazine written by V.R Rajamohan, bureau chief of maadhyamam ,Thissur.)

 'Sukham', A Geetha Hiranyan Poem In Prathibhavam-A Reminiscence
Manuscript Of 'Sukham'



'Sukham' in Prathibhavam



Read:- 'സുഖം', ഒരു ഗീതാ ഹിരണ്യൻ കവിത..!

Popular posts